മാഹി: മാഹിയില്‍ എന്‍ജിനീയറിങ്ങ് കോളേജും നഴ്‌സിങ്ങ് കോളേജും അനുവദിക്കാന്‍ പുതുച്ചേരി മുഖ്യമന്ത്രിയില്‍ നിരന്തരം സമ്മര്‍ദം ചെലുത്തി വരികയാണെന്നും ഭാഷാധ്യാപകരെ നിയമിക്കാന്‍ കഴിയാതെ പോയത്, അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ മയ്യഴിയില്‍ ഇല്ലാതെ പോയത് കൊണ്ടാണെന്നും രമേശ് പറമ്പത്ത് എം.എല്‍.എ അഭിപ്രായപ്പെട്ടു. ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കൂള്‍ വാര്‍ഷികോത്സവമായ ‘ഉല്ലാസം 2023 ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് കെ.വി സന്ദീപ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി മുഖ്യാതിഥിയായി. ഉപപ്രധാനാധ്യാപിക എ.ടി പത്മജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി ഹരീന്ദ്രന്‍, ഷാനിദ് മേക്കുന്ന്, കെ.മോഹനന്‍, കെ.രസ്‌ന എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ എം.മുസ്തഫ സ്വാഗതവും എ.ശീതള്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.