കോഴിക്കോട്: ഗുജറാത്തില്‍ വച്ച് നടന്ന ലോക കൈറ്റ് ഫെസ്റ്റിവലില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ടീമിനെ നയിച്ചവര്‍ക്കും ഒമാനി മാരിടൈം ഹെറിട്ടേജ് ഫെസ്റ്റിലില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വണ്‍ ഇന്ത്യ കൈറ്റ് ടീമിനും സ്വീകരണം നല്കി ഗ്ലോബല്‍ പ്രവാസി വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റി പ്രസിഡന്റ് അബ്ദുസ്സലാം, കോട്ടന്‍ സ്പോട് കേരള ടീം ക്യാപ്റ്റന്‍ അബ്ബാസ് കളത്തിളിനേയും വൈ.പി ജനറല്‍ സെക്രട്ടറി അഷ്റഫ് തോട്ടുമുക്കം വണ്‍ ഇന്ത്യ കൈറ്റ് ദേശീയ ക്യാപ്റ്റന്‍ മാളിയേക്കല്‍ അബ്ദുല്ലയേയും പൊന്നാട അണിയിച്ചു. ഉസ്മാന് കോട്ടയില്‍, അജിത്ത് തോട്ടുമുക്കം,ഷംസു കൊടിയത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.