മാഹി: വിവിധ ആവശ്യങ്ങളുയര്‍ത്തി പുതുച്ചേരി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മാഹി ഗവ.ഹൗസിന് മുമ്പില്‍ കൂട്ട ധര്‍ണ നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുപ്രകാരം 2017 മുതല്‍ പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ട പ്രീ-2016 പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടിയില്‍ വരുത്തുന്ന കുറ്റകരമായ അനാസ്ഥക്കെതിരേയാണ് ധര്‍ണ നടത്തിയത്. മംഗലാട്ട് പ്രകാശന്റെ അധ്യക്ഷതയില്‍ മുന്‍ എം.എല്‍.എ ഡോ.വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി ഹരീന്ദ്രന്‍, എന്‍.ഹരിദാസ്, സി.എച്ച് പ്രഭാകരന്‍ സ്വാഗതവും, പാറക്കണ്ടി ബാലന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.