രക്തദാന ക്യാമ്പ് നടത്തി

രക്തദാന ക്യാമ്പ് നടത്തി

തലശ്ശേരി: കൂടാരപുര ചാരിറ്റബിള്‍ ട്രസ്റ്റ്, തലശ്ശേരി ജനറല്‍ ആശുപത്രി, ബ്ലഡ് ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി. മട്ടാമ്പത്ത് നടന്ന ക്യാമ്പ് മുന്‍ ഐ.എം.എ പ്രസിഡന്റ് ഡോ.മിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.ഐ ആബിദ് അധ്യക്ഷത വഹിച്ചു, കെ.മുഹമദലി, പി.കെ. മുഹമ്മദലി, സി.പി.അഷറഫ് സംസാരിച്ചു. ചടങ്ങില്‍ ജിവ കാരുണ്യ സാമൂഹ്യ പ്രവര്‍ത്തകനായ മന്‍സൂര്‍ മട്ടാബ്രത്തെ ആദരിച്ചു. ഉപഹാരം ഡോ. മിനിബാലകൃഷ്ണന്‍ നല്‍കി. ഡോക്ടര്‍ക്കുള്ള ഉപഹാരം പി.കെ നസീബ് നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *