സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

കോടമ്പുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും, എം.എസ്.എസ് ,കോടമ്പുഴ യൂണിറ്റും സംയുക്തമായി കോടമ്പുഴ കെ.എം.ഒ സ്‌കൂളില്‍ വെച്ചു നടത്തുന്ന സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാം ‘ പാത് വേ (PATH WAY) ‘ പ്രീമാരിറ്റല്‍ കോഴ്‌സ് മൈനോറിറ്റി യൂത്ത് കോച്ചിങ്ങ് സെന്റര്‍ പ്രിന്‍സിപ്പാള്‍ ഡോ: പി.പി അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് യൂണിറ്റ് പ്രസിഡണ്ട് എന്‍.സി. ഹംസക്കോയ അദ്ധ്യക്ഷനായി. എം.എസ്.എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുല്‍ ലത്തീഫ് ഹാജി മുഖ്യപ്രഭാഷണം നടത്തി. പ്രൊജക്ട് കോ – ഓഡിനേറ്റര്‍ വി.എം. ഷരീഫ് , ഡിവിഷന്‍ കൗണ്‍സിലര്‍ കെ.അബ്ദുല്‍ ഫൈസല്‍, എം.എസ്.എസ് യൂണിറ്റ് സെക്രട്ടറി പി.ജലീല്‍, എന്‍.പി. അഹമ്മദ് കുട്ടി ഹാജി, മജീദ് അമ്പലക്കണ്ടി, ഹാജറാ ബീവി സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *