ലോക തണ്ണീര്‍ത്തട ദിനാചരണം: സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ച് ബി.ജെ.പി

ലോക തണ്ണീര്‍ത്തട ദിനാചരണം: സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ച് ബി.ജെ.പി

കോഴിക്കോട് : കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ കീഴില്‍ ശക്തമായ തണ്ണീര്‍ തട സംരക്ഷണ നിയമങ്ങള്‍ നിലനില്‍ക്കെ സംസ്ഥാന തണ്ണീര്‍ തട നിയമങ്ങളില്‍ ഭേദഗതികള്‍ നടത്തി ഭൂമാഫിയകളെ സംരക്ഷിക്കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാടിനെതിരേ ലോക തണ്ണീര്‍ തട സംരക്ഷണ ദിനത്തില്‍ ബി.ജെ.പി. തിരുത്തിയാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സരോവരത്ത് സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. ബി.ജെ.പി. സംസ്ഥാന സമിതി അംഗം സതീശ് പാറന്നൂര്‍ ഉദ്ഘാടനം ചെയ്തു.
സരോവരം സമീപ പ്രദേശങ്ങളിലെ തണ്ണീര്‍തടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യ കമ്മാനങ്ങള്‍ ഉടന്‍ മാറ്റാന്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു മുഖ്യ പ്രഭാഷണം നടത്തി.

തിരുത്തിയാട് ഏരിയ പ്രസിഡണ്ട് പി.ബാലരാമന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.സുശാന്ത്, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി എ.പി. പുരുഷോത്തമന്‍ , മണ്ഡലം കമ്മിറ്റി അംഗം ആര്‍.അനില്‍കുമാര്‍ ,ഏരിയ ജനറല്‍ സെക്രട്ടറി കെ.ബസന്ത്, പ്രജീഷ, അരവിന്ദാക്ഷന്‍, പ്രവീണ്‍, വേദസ്സ്, നാരങ്ങാളി വിനോദ്, വിജി മേക്കുറ്റി എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *