മുത്തപ്പന്‍ തിരുവപ്പന മഹോത്സവം പോണ്ടിച്ചേരിയില്‍ നാളെ തുടക്കം

മുത്തപ്പന്‍ തിരുവപ്പന മഹോത്സവം പോണ്ടിച്ചേരിയില്‍ നാളെ തുടക്കം

പുതുച്ചേരി: പോണ്ടിച്ചേരി ശ്രീ മുത്തപ്പന്‍ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് തിരുവപ്പന മഹോല്‍സവം നാളെ മുതല്‍ (ഫെബ്രുവരി മൂന്ന്, നാല്, അഞ്ച് തിയ്യതികളില്‍ നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ മുത്തപ്പന്‍ തിറയും തിരുവപ്പന മഹോല്‍സവവും പോണ്ടിച്ചേരി ലോസ്‌പ്പേട്ട് കുറിഞ്ചി നഗര്‍ പാര്‍ക്കിലുളള വലം പിരിജ്ഞാനവിനായകര്‍ കോവില്‍ ഗ്രൗണ്ടില്‍ വെച്ചാണ് നടക്കുക.
നാളെ (ഫെബ്രുവരി മുന്നിന്) വൈകുന്നേരം നടക്കുന്ന പയം കുറ്റി, കലവറ നിറയ്ക്കല്‍ എന്നിവയോടെ ആഘോഷ പരിപാടികള്‍ ആരംഭിക്കും. കണ്ണൂര്‍ ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി അവതരിപ്പിക്കുന്ന അദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരിക്കും. ഫെബ്രുവരി നാലിന് മുത്തപ്പന്‍ വെള്ളാട്ടം, താലപ്പൊലി, ഭഗവതി വെള്ളാട്ടം, കലശം വരവ് തുടങ്ങീ ചടങ്ങുകളും ഫെബ്രുവരി അഞ്ചിന് തായമ്പക, തിരുവപ്പന, ഭഗവതി തിറ, അന്നദാനം തുടങ്ങി പരിപാടികളും നടക്കുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *