പൊന്മാണിച്ചിന്റകം കുടുംബസംഗമം നടത്തി

പൊന്മാണിച്ചിന്റകം കുടുംബസംഗമം നടത്തി

കോഴിക്കോട്: തെക്കേപ്പുറത്തെ പുരാതന തറവാടായ പൊന്മാണിച്ചിന്റകത്തിന്റെ രണ്ടാം കുടുംബസംഗമം ആസ്പിന്‍ കോര്‍ട്ട്യാര്‍ഡില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ പ്രകാശനം മാല്‍മി ഹസ്സന്‍കോയക്ക് നല്‍കികൊണ്ട് മന്ത്രി നിര്‍വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത മേയര്‍ ബീന ഫിലിപ് മുതിര്‍ന്നവരെ പൊന്നാട അണിയിക്കുകയും കുടുംബത്തിലെ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. ചെയര്‍മാന്‍ സി.എ ഉമ്മര്‍കോയ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ ആശംസ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ സി.പി മാമുക്കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്‍വീനര്‍ പി.എ ഇക്കരിമത്ത് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ പി.എന്‍ വലീദ് നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തില്‍ സന്തോഷ്‌ട്രോഫി താരം പി.ടി മെഹബൂബ് മുഖ്യാതിഥിയായി. പി.എ മുഷ്താഖിന്റെ പേരിലുള്ള ഫുട്‌ബോള്‍ റോളിങ് ട്രോഫി, പി.പി ഹസ്സന്‍കോയയുടെ പേരിലുള്ള ക്രിക്കറ്റ് റോളിങ് ട്രോഫി, മറ്റ് കായിക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *