ആലപ്പുഴ: അമ്പലപ്പുഴയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. അമ്പലപ്പുഴ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിനു വടക്കു വശം ആള്‍ട്ടോ കാറും ചരക്കു ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24), സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ (26) എന്നിവരാണ് മരിച്ചത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
തകഴി ആലപ്പുഴ അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് വാഹനം വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. നാലു പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവര്‍ ഐ.എസ്.ആര്‍.ഒ കാന്റീനിലെ ജീവനക്കാരാണെന്നാണ് വിവരം. സംഭവത്തില്‍ ലോറി ഡ്രൈവറേയും സഹായിയേയും പോലിസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് സൂക്ഷിച്ചിരിക്കുകയാണ്.