കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന വ്യാപകമായി നടക്കുന്ന റവന്യു റിക്കവറിയുടെ ഭാഗമായി ജില്ലയില്‍ 16 പേര്‍ക്ക് സ്വത്ത് കണ്ടുകെത്തല്‍ നോട്ടീസ്. ഇതില്‍ 10 പേര്‍ക്ക് ഇന്നലെ നോട്ടീസ് നല്‍കി. വീടുകള്‍ ഉള്‍പ്പെടെ പത്തുപേരുടെ വസ്തുവകകള്‍ റവന്യൂ റിക്കവറി തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. കോഴിക്കോട്, താമരശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലായി 23 വ്യക്തികളുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടാനുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്. പതിനഞ്ച് ദിവസത്തിനകം ഹര്‍ത്താലിലെ നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ വസ്തുവകകള്‍ സ്ഥിരമായി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുകയെന്നതാണ് അടുത്ത ഔദ്യോഗിക നടപടി.