ബാബു അച്ചാരത്ത് മെമ്മോറിയല്‍ ട്രോഫി: തലശ്ശേരി ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബിന് അഞ്ച് വിക്കറ്റ് വിജയം

ബാബു അച്ചാരത്ത് മെമ്മോറിയല്‍ ട്രോഫി: തലശ്ശേരി ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബിന് അഞ്ച് വിക്കറ്റ് വിജയം

തലശ്ശേരി: കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂര്‍ ജില്ലാ എ ഡിവിഷന്‍ ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ തലശ്ശേരി ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബ് തളിപ്പറമ്പ് എരിപുരം ക്രിക്കറ്റ് ക്ലബ്ബിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എരിപുരം ക്രിക്കറ്റ് ക്ലബ് 32.2 ഓവറില്‍ 77 റണ്‍സിന് എല്ലാവരും പുറത്തായി. എം.വി ഹക്കീം പുറത്താവാതെ 18 റണ്‍സ് നേടി. ബ്രദേഴ്‌സിനു വേണ്ടി പി.അനുരാഗ് മൂന്നു വിക്കറ്റും രാഹുല്‍ ശശി രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ബ്രദേഴ്‌സ് 23.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ബ്രദേഴ്‌സിനു വേണ്ടി പി.പി മിഥുന്‍ 20 റണ്‍സും ശ്രീജിത്ത് പുറത്താവാതെ 18 റണ്‍സും നേടി. എരിപുരത്തിന് വേണ്ടി പി.വിനൂപും മിഥുനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബ് താരം പി.അനുരാഗാണ് മാന്‍ ഓഫ് ദി മാച്ച്. നാളെ (ശനിയാഴ്ച) ധര്‍മ്മടം സീഗള്‍സ് ക്രിക്കറ്റ് ക്ലബ്ബ് ധര്‍മ്മടം ഗവ.ബ്രണ്ണന്‍ കോളേജിനെ നേരിടും.

 

Share

Leave a Reply

Your email address will not be published. Required fields are marked *