തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് രണ്ട് ഡിവൈ.എസ്.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗുണ്ടാബന്ധമുള്ളതിന്റെ പേരിലാണ് ഡിവൈ.എസ്.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. കെ.ജെ ജോണ്‍സണ്‍, പ്രസാദ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഷാരോണ്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജോണ്‍സണ്‍ തിരുവന്തപുരം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയാണ്. എം. പ്രസാദ് വിജിലിന്‍സ് ഡിവൈ.എസ്.പിയാണ്.
ഗുണ്ടകളായ നിധിനും രഞ്ജിത്തും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥത നിന്നുവെന്നും ഗുണ്ടകള്‍ സംഘടിപ്പിക്കുന്ന മദ്യപാന പാര്‍ട്ടികളില്‍ സ്ഥിരം പങ്കെടുക്കുമായിരുന്നുവെന്ന ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് നടപടി.