2021-22ല്‍ ബി.ജെ.പിക്ക് ലഭിച്ചത് 1917.12 കോടി രൂപ, കോണ്‍ഗ്രസിന് 541.27 കോടി; സാമ്പത്തിക വര്‍ഷത്തെ സംഭാവന കണക്ക് പുറത്ത്

2021-22ല്‍ ബി.ജെ.പിക്ക് ലഭിച്ചത് 1917.12 കോടി രൂപ, കോണ്‍ഗ്രസിന് 541.27 കോടി; സാമ്പത്തിക വര്‍ഷത്തെ സംഭാവന കണക്ക് പുറത്ത്

ന്യൂഡല്‍ഹി: 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ കണക്ക് പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ കേന്ദ്ര ഭരണപാര്‍ട്ടിയായ ബി.ജെ.പിക്കാണ് ലഭിച്ചിരിക്കുന്നത്. 1917.12 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതില്‍ 1033.7 കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴിയാണ് ലഭിച്ചത്. 854.46 കോടി രൂപയാണ് സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടി ചെലവഴിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 541.27 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുള്ളതായാണ് കണക്ക്. 347.99 കോടി രൂപ ഗ്രാന്റ് വഴിയും സംഭാവനകള്‍ വഴിയുമാണ് ലഭിച്ചിരിക്കുന്നത്. ചെലവഴിച്ചിരിക്കുന്നത് 400.41 കോടി രൂപയും. 2.87 കോടി രൂപ സംഭാവനയായി ലഭിച്ചതായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സാമ്പത്തിക വര്‍ഷ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 1.18 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *