അതിഥി തൊഴിലാളിയുടെ കണ്ണില്‍ സ്‌പ്രേ അടിച്ച് ഫോണ്‍ കവര്‍ന്നു

അതിഥി തൊഴിലാളിയുടെ കണ്ണില്‍ സ്‌പ്രേ അടിച്ച് ഫോണ്‍ കവര്‍ന്നു

തലശ്ശേരി: കണ്ണില്‍ സ്‌പ്രേ അടിച്ച് അതിഥി തൊഴിലാളിയുടെ ഫോണ്‍ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൊല്‍ക്കത്ത സ്വദേശിയായ സുല്‍ത്താ (19)നാണ് അക്രമത്തിനിരയായത്. കൊളശ്ശേരിയിലെ കോഴിക്കടയില്‍ ജോലി ചെയ്യുന്ന സുല്‍ത്താന്‍ ജോലിക്കായി പുലര്‍ച്ചെ ചെട്ടിപീടിക ഭാഗത്ത് കൂടി പോവുമ്പോഴാണ് ആക്രമം നടന്നത്. അക്രമി ആദ്യം പോലിസാണെന്ന് പരിചയപ്പെടുത്തുകയും സുല്‍ത്താന്റെ ഐഡന്റിറ്റി കാര്‍ഡ് ചോദിക്കുകയും ശേഷം കണ്ണില്‍ സ്‌പ്രേ അടിച്ച് പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണെടുത്ത് കടന്നു കളയുകയായിരുന്നു. പിന്നീട് നാട്ടുകാരെത്തിയാണ് സുല്‍ത്താനെ ആശുപത്രിയില്‍ എത്തിച്ചത്. 25000 രൂപയോളം വില വരുന്ന മൊബൈലാണ് നഷ്ടപ്പെട്ടത്. തലശ്ശേരിയില്‍ ആക്രമസംഭവങ്ങള്‍ വര്‍ധിച്ച് വരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം എം.എം റോഡില്‍ പട്ടാപ്പകല്‍ വീടിനകത്ത് കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവള കവരാനുള്ള ശ്രമവും നടന്നിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *