കുവൈറ്റ് സിറ്റി: ഓവര്‍സീസ് എന്‍.സി.പി കുവൈറ്റ് കമ്മിറ്റി, സാമൂഹിക സേവന ദിനാചരണത്തിന്റെ ഭാഗമായി വഫ്ര കാര്‍ഷിക മേഖലയിലെ ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ തൊഴിലാളികള്‍ക്കായി ഭക്ഷണവും പുതുവത്സര സമ്മാനവും ഉള്‍പ്പടെയുള്ള കിറ്റുകള്‍ വിതരണം ചെയ്തു. ഓവര്‍സീസ് എന്‍.സി.പി ദേശീയ ട്രഷറര്‍ ബിജു സ്റ്റീഫന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഒ.എന്‍.സി.പി കുവൈറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് സണ്ണി മിറാണ്ട അധ്യക്ഷത വഹിച്ചു. ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വീസ് ചെയര്‍മാന്‍ ഹമീദ് പാലേരി, അബ്ദുല്‍ അസീസ് കാലിക്കറ്റ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇംപീരിയല്‍ ഹോട്ട് ആന്‍ഡ് ബേക്കേഴ്‌സ് ഗ്രൂപ്പും പ്രവാസി സേവന കേന്ദ്രവുമാണ് പരിപാടിയുടെ പ്രായോജകര്‍. ജോയിന്റ് സെക്രട്ടറി അശോകന്‍ തിരുവനന്തപുരം സ്വാഗതവും ജനറല്‍ സെക്രട്ടറി അരുള്‍രാജ് നന്ദിയും പറഞ്ഞു.