മുഖ്യമന്ത്രിയാകുന്നവര്‍ക്ക് പ്രത്യേക കുപ്പായമുണ്ടോ? ശശി തരൂര്‍ സജീവമാകുന്നത് ആര്‍ക്കും എതിര്‍പ്പില്ല: കെ. മുരളീധരന്‍

മുഖ്യമന്ത്രിയാകുന്നവര്‍ക്ക് പ്രത്യേക കുപ്പായമുണ്ടോ? ശശി തരൂര്‍ സജീവമാകുന്നത് ആര്‍ക്കും എതിര്‍പ്പില്ല: കെ. മുരളീധരന്‍

കണ്ണൂര്‍: ‘മുഖ്യമന്ത്രി സ്ഥാനത്തിന് തയ്പ്പിച്ച കോട്ട് മാറ്റിവയ്‌ച്ചേക്കൂ’ ശശി തരൂരിനെതിരേയുള്ള രമേശ് ചെന്നിത്തലയുടെ വാക്കുകളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കെ. മുരളീധരന്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ക്ക് പ്രത്യേക കുപ്പായം ഉണ്ടോയെന്ന് ചോദിച്ച കെ. മുരളീധരന്‍, തലേന്നിട്ട ഡ്രസ് അലക്കിയാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെന്നും പരിഹസിച്ചു.
ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ഇട്ടായിരുന്നു സത്യപ്രതിജ്ഞയെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ പോയി, ഇപ്പോള്‍ ജനാധിപത്യമല്ലെയെന്നും കെ. മുരളീധരന്‍ ചോദിച്ചു. ശശി തരൂര്‍ കേരളത്തില്‍ സജീവമാകുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് വര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവച്ചേക്കെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ശശി തരൂരിനെതിരായ പരാമര്‍ശം. എന്നാല്‍, മുഖ്യമന്ത്രി കുപ്പായം തയ്യാറാക്കി വച്ചിട്ടില്ലെന്നാണ് ശശി തരൂര്‍ തിരിച്ചടിച്ചത്. സംസ്ഥാന നേതാക്കളുടെ വിമര്‍ശനത്തോട് തിരിച്ചടിച്ച തരൂര്‍ തുടര്‍ന്നും കേരളത്തില്‍ പരിപാടികളില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി.

Also Read:

https://peoplesreview.co.in/kerala/31630

Share

Leave a Reply

Your email address will not be published. Required fields are marked *