ത്രിദിന സ്‌കൂള്‍ ബാല കലാമേളക്ക് 12ന് തിരിതെളിയും

ത്രിദിന സ്‌കൂള്‍ ബാല കലാമേളക്ക് 12ന് തിരിതെളിയും

മാഹി: മേഖലാതല ത്രിദിന സ്‌കൂള്‍ ബാലകലാമേള ജനുവരി 12 മുതല്‍ 14 വരെ മാഹി ജെ.എന്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 32 വിദ്യാലയങ്ങളില്‍ നിന്നായി പ്രീ -പ്രൈമറി തലം തൊട്ട് ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള നാലായിരത്തോളം പ്രതിഭകള്‍ മൂന്ന് വേദികളിലായി മാറ്റുരയ്ക്കും. 12ന് ഉച്ചക്ക് 12 മണിക്ക് റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ് രാജ്മീണയുടെ അധ്യക്ഷതയില്‍ രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര ഗാന രചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുഖ്യാതിഥിയാവും. എ .ഡി.പി.സി കെ.പി ഹരീന്ദ്രന്‍, പ്രിന്‍സിപ്പാള്‍ എം.എം തനൂജ, എന്‍.കെ സകിത, കെ.വി മുരളീധരന്‍, ഷാനിദ്‌മേ ക്കുന്, വി.കെ ഹാരിസ് സംസാരിക്കും. സ്റ്റേജിതര പരിപാടികള്‍ നടന്നുവരികയാണ്. വാര്‍ത്താ സമ്മേളനത്തില്‍ സി.ഇ.ഒ ഉത്തമരാജ് മാഹി, കോ-ഓര്‍ഡിനേറ്റര്‍ എം.എം. തനൂജ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.മുസ്തഫ, പബ്ലിസിറ്റി ചെയര്‍മാന്‍ എസ്.എ മോഹനന്‍ നമ്പൂതിരി ,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ.കെ.ചന്ദ്രന്‍, ജയിംസ് സി.ജോസഫ്, ടി.വി. സജിത പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *