ന്യൂമാഹി: നങ്ങാറത്ത് പീടികയിലെ പുരാതനമായ ആയിനിയാട്ട് വേലാണ്ടി തറവാട് കുടുംബ സംഗമം മാഹി കാപ്പിറ്റോള്‍ വെഡ്ഡിങ്ങ് സെന്ററില്‍ നടന്നു. മാഹി വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കി. മുതിര്‍ന്ന കുടുംബാംഗങ്ങളെ ആദരിച്ചു. 500ലധികം അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. മുതിര്‍ന്ന കുടുംബാംഗങ്ങളായ എ.വി ഗീത, ടി.വനജ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സൈക്കൊതെറാപ്പിസ്റ്റ് എ.വി രത്‌നാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സുധാകരന്‍ ആയിനിയാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ടി സുധീര്‍, എ.വി രാജന്‍, കെ.എം പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഷിംന ലനീഷും സംഘവും തിരുവാതിരയും ചന്ദ്രികാ ശ്രീനിവാസനും സംഘവും സംഘനൃത്തവും ഐശ്വര്യ ഫ്യൂഷനും തീര്‍ഥാ സനുഷ ഭരതനാട്യവും ലനീഷും സംഘവും കോമഡി സ്‌കിറ്റും അവതരിപ്പിച്ചു. എ.വി മനീഷ്, എ.വി രാജേഷ്, എ.വി വിശ്വനാഥന്‍, കെ.എം പ്രജിത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.