മാഹി: കാഞ്ഞിരമുള്ള പറമ്പ് ഭഗവതിക്ഷേത്രം ഗംഗാധാരന്‍ മാസ്റ്റര്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെയും ക്ഷേത്ര മാതൃസമിതിയുടെ സംയുക്താഭിമുഖ്യത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 12ന് രാവിലെ 9:30ന് ഉദ്ഘാടനം ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍ നിര്‍വഹിക്കും. ന്യൂമാഹി ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ഡോ. ലതീഷ് കുമാര്‍, ഡോ. സര്‍ഗ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതായിരിക്കും