ഫറൂഖ് കോളജ് നൈറ്റ് മാര്‍ക്കറ്റ്; ക്യാംപയിന്‍ തുടങ്ങി

ഫറൂഖ് കോളജ് നൈറ്റ് മാര്‍ക്കറ്റ്; ക്യാംപയിന്‍ തുടങ്ങി

കോഴിക്കോട്: ഫറൂഖ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഫറൂഖാബാദ് -90 സ് ഈ മാസം 17, 18 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന നൈറ്റ് മാര്‍ക്കറ്റിന്റെ പ്രൊമോഷന്‍ ക്യാംപയിന്‍ ആരംഭിച്ചു. മൊണ്ടാന എസ്റ്റേറ്റില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി അഹമ്മദ് മുഖ്യതിഥിയായി. ഫറൂഖാബാദ് -90 പ്രസിഡന്റ് കെ പി അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. കെ സി സുല്‍ത്താന്‍, വി അഫ്‌സല്‍, കെ. റാഷിദ് ബാബു, സി പി അബൂബക്കര്‍ , എഞ്ചിനിയര്‍ ആരിഫ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഫറൂഖ് കോളജില്‍ പഠിച്ച ജനപ്രതിനിധികളുടെ ക്യാമ്പസ് ഓര്‍മ്മകളും , പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഗാനവിരുന്ന് പാടാം നമുക്കു പാടാം, ഭക്ഷ്യ മേള, അനൂപ് ശങ്കര്‍ നൈറ്റ് എന്നിവ മുഖ്യ ആകര്‍ഷണമാണെന്ന് പ്രസിഡന്റ് കെ.പി അബ്ദുല്‍ റസാഖ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *