കൈതക്കാട് യൂറോ സെമിയില്‍

കൈതക്കാട് യൂറോ സെമിയില്‍

മാഹി: അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പാലക്കാട് അഭിലാഷ് എഫ്.സിയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് പടന്ന കൈതക്കാട് യൂറോ സ്‌പോട്‌സ് ക്ലബ് പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രാഫര്‍ അസീസ് മാഹി കളിക്കാരെ പരിചയപ്പെട്ടു. ഇന്ന് അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മാഹി എം.എഫ്.എ സ്‌പോര്‍ട്‌സ്, വളപട്ടണം ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബുമായി ഏറ്റുമുട്ടും.

 

Share

Leave a Reply

Your email address will not be published. Required fields are marked *