പുതുതലമുറയിലെ സൂപ്പര്‍സ്റ്റാര്‍ ആരാണ്..? അത് ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന് മലയാളി പ്രേക്ഷകര്‍

പുതുതലമുറയിലെ സൂപ്പര്‍സ്റ്റാര്‍ ആരാണ്..? അത് ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന് മലയാളി പ്രേക്ഷകര്‍

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ നായകനായി എത്തി ഇന്ന് നായകനായും നിര്‍മ്മാതാവായും ഗായകനായും വിതരണക്കാരനായും പാന്‍ ഇന്ത്യന്‍ ലെവലില്‍ തന്റേതായ ഒരു സ്ഥാനം പടുത്തുയര്‍ത്തിയ വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ദുല്‍ഖറിന് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോഴിതാ മാതൃഭൂമി പ്രേക്ഷകര്‍ക്ക് ഇടയില്‍ നടത്തിയ സര്‍വേയില്‍ പുതുതലുറയിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.

2022 ദുല്‍ഖറിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വര്‍ഷം തന്നെയാണ്. നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച കുറുപ്പോട് കൂടിയാണ് 2022ലേക്ക് ദുല്‍ഖര്‍ കടന്ന് വന്നത്. തുടര്‍ന്ന് തമിഴ് ചിത്രം ഹേ സിനാമിക, ഒ.ടി.ടി റിലീസായി എത്തിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട്, തെലുങ്ക് ചിത്രം സീതാരാമം, ബോളിവുഡ് ചിത്രം ചുപ് എന്നിവയാണ് ഈ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍. സീതാരാമം പാന്‍ ഇന്ത്യന്‍ ലെവലിലാണ് വിജയം കുറിച്ചത്. കൂടാതെ ചുപിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചത്. മാസ്സ് ആക്ഷന്‍ ചിത്രമായ കിംഗ് ഓഫ് കൊത്തയാണ് ഈ പുതിയ വര്‍ഷം തീയറ്ററുകളില്‍ എത്തുവാന്‍ ഒരുങ്ങുന്ന പ്രധാന ചിത്രം.

Share

Leave a Reply

Your email address will not be published. Required fields are marked *