ചക്കരോത്ത്കുളം മുതല്‍ വിക്രം മൈതാനം വരെ ശുചീകരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

ചക്കരോത്ത്കുളം മുതല്‍ വിക്രം മൈതാനം വരെ ശുചീകരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ചക്കരോത്ത്കുളം മുതല്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനം വരെ റോഡിന്റെ ഇരുവശവും ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തിയില്‍ പുതിയങ്ങാടി ഹെല്‍ത്ത് വിഭാഗവും ഹരിത കര്‍മസേനയും കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളും പങ്കാളികളായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി യു.അബ്ദു റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.ടി.അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍ ജി.എസ് സജി കുമാര്‍ , നടക്കാവ് പൗരസമിതി ചെയര്‍മാന്‍ ജോയ് പ്രസാദ് പുളിക്കല്‍, മൂഴിക്കല്‍ യൂണിറ്റ് പ്രസിഡന്റ് പി.ടി സിദ്ദിഖ് , ഹരിത കര്‍മസേന ലീഡര്‍ ഒ.പി അനില്‍കുമാര്‍, കെ.സി ഭാസ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *