കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷം; ചുമര്‍ശില്‍പം അനാച്ഛാദനം ചെയ്തു

കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷം; ചുമര്‍ശില്‍പം അനാച്ഛാദനം ചെയ്തു

കതിരൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 1988 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കവാടത്തില്‍ ഒരുക്കിയ ചുമര്‍ശില്‍പം ചിത്രകാരന്‍ കെ. കെ മാരാര്‍ അനാച്ഛാദനം ചെയ്തു. ചരിത്ര സ്മരണകള്‍ കോര്‍ത്തിണക്കിയാണ് ശില്‍പി രമേശന്‍ പൂക്കാട് ശില്‍പം രൂപകല്‍പന ചെയ്തത്. കെ.കെ ഹാരിസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രകാശന്‍ കര്‍ത്ത, പി.ടി.എ പ്രസിഡന്റ് പി.ശ്രീജേഷ്, സി.ഷീബ, കെ.എം ശിവകൃഷ്ണന്‍ മാസ്റ്റര്‍, ഡോ. ശ്രീജ ചാലി, എന്‍.കെ ശ്യാമളാ ദേവി, സി.സുനില്‍കുമാര്‍, ഒ.പ്രജിതകുമാരി, ഷെറിന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *