‘മയ്യഴി മേളം’: സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

‘മയ്യഴി മേളം’: സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

മാഹി: പള്ളൂര്‍ പ്രിയദര്‍ശിനി യുവകേന്ദ്രയുടെ വാര്‍ഷികാഘോഷമായ ഫെസ്റ്റീവ് 2023ന്റെ ഭാഗമായി സംഘടിപ്പിച്ച ‘മയ്യഴി മേളം’ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌ക്കൂളില്‍ വച്ച് നടന്ന രചനാ മത്സര പരിപാടിയുടെ ഉദ്ഘാടനം ചിത്രകലാ അധ്യാപകന്‍ ടി.കെ.ഗോപിനാഥ് നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സത്യന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു. ആനന്ദ് കുമാര്‍ പറമ്പത്ത്, കെ.കെ രാജിവ്, ശ്യാം സുന്ദര്‍, കെ.വി ഹരീന്ദ്രന്‍ സംസാരിച്ചു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ഉപന്യാസം, കാര്‍ട്ടൂണ്‍, പോസ്റ്റര്‍, കഥ, കവിത തുടങ്ങിയ രചനാ മത്സരങ്ങളില്‍ 150 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 1500ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സ്റ്റേജ് മത്സരങ്ങള്‍ ജനുവരി 7, 8 തിയതികളില്‍ പള്ളൂര്‍ കസ്തൂര്‍ബ ഗാന്ധി ഗവ. ഹൈസ്‌കൂളില്‍വച്ച് നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *