തലശ്ശേരി മുസ്ലിം അസോസിയേഷന്‍ അറബിക് ദിനാഘോഷവും അനുമോദന സദസും 27ന്

തലശ്ശേരി മുസ്ലിം അസോസിയേഷന്‍ അറബിക് ദിനാഘോഷവും അനുമോദന സദസും 27ന്

തലശ്ശേരി: തലശ്ശേരി മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അറബിക് ദിനാഘോഷവും അനുമോദന സദസും 27ന് രാവിലെ 10.30ന് മുബാറക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടി.പി കുട്ടാലിഹാജി സ്മാര്‍ട്ട് ഹാളില്‍ വച്ച് നടക്കും. അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി അസോസിയേഷന്‍ സംഘടിപ്പിച്ച അറബി കവിതാലാപന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ പി.പി ഫസലുറഹ്‌മാന്‍ (ജി.എച്ച്.എസ്.എസ്, കോട്ടയം), ഫാത്തിമ രിഫ റഫീഖ് (ശിവപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ടി.ജുനൈദ് (ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍) എന്നിവര്‍ക്ക് മര്‍ഹൂമൂന്‍ നടുവത്ത് വളപ്പില്‍ ആബു, മുല്ലപ്പുറത്ത് ഇബ്രാഹിം, ചേക്കിനാന്‍കണ്ടി അബൂബക്കര്‍ എന്നിവരുടെ പേരില്‍ അവരുടെ ബന്ധുക്കള്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡ് ഡോ. സി.വി അബ്ദുല്‍ ഗഫൂര്‍ ( ഡയരക്ടര്‍, ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി റീജിയണല്‍ സെന്റര്‍, തലശ്ശേരി ആന്റ് റിസര്‍ച്ച് സൂപ്പര്‍വൈസര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി) സമ്മാനിക്കും. ക്യാഷ് അവാര്‍ഡിന് പുറമേ സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് നല്‍കും. പ്രമുഖ കോളമിസ്റ്റും സാമൂഹിക നിരീക്ഷകനുമായ ഡോ.എം.കെ മുനീര്‍ എടച്ചേരി മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *