മത്സരഫലം പ്രഖ്യാപിച്ചു

മത്സരഫലം പ്രഖ്യാപിച്ചു

പള്ളൂര്‍: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മാഹിയിലെ ഭിന്നശേഷിക്കാര്‍ക്കായി മൂന്നങ്ങാടിയിലെ സോഷ്യല്‍ ആന്റ് ബിഹേവിയറല്‍ ഹെല്‍ത്ത് അക്കാദമി നടത്തിയ വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. മലയാളം ചെറുകഥാ രചനയില്‍ സജ്ന.ഐ (മാഹി) ഒന്നാം സ്ഥാനം നേടി. കരകൗശല നിര്‍മ്മാണത്തില്‍ സുരേന്ദ്രന്‍ കെ. പി (മാഹി) ഒന്നാം സ്ഥാനവും, റിനിശ്രീ.പി (ചലക്കര), സജ്‌ന ഐ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. വാര്‍ത്താ അവതരണ മത്സരത്തില്‍ അയന ബിജു (പന്തക്കല്‍) പ്രോത്സാഹന സമ്മാനത്തിന് അര്‍ഹയായി. വിജയികള്‍ക്കുള്ള സമ്മാന ദാനം പള്ളൂരിന്റെ സാംസ്‌കാരികോത്സവമായ ഫ്‌ളയര്‍ 2022ന്റെ വേദിയില്‍ വച്ച് നല്‍കുമെന്ന്സി.ഡി. ജി.ആര്‍ സെന്റര്‍ ഹെഡ് അഷിത ബഷീര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *