കോഴിക്കോട്: ബാങ്ക്‌മെന്‍സ് ക്ലബ് 2022 വര്‍ഷത്തെ ഗിരീഷ് പുത്തഞ്ചേരി അവാര്‍ഡിനായി നടത്തിയ കവിത രചനാ മത്സരത്തില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നൈന മെഹ്‌റിന്‍-‘ഒച്ചയില്ലാത്ത നിലവിളികള്‍’ (ക്രെസെന്റ് എച്ച്.എസ്.എസ്, വാണിമേല്‍) ഒന്നാം സ്ഥാനവും അനിവേദ എ.ആര്‍- ‘ചാവുമരങ്ങള്‍’ (ജി.വി.എച്ച്.എസ്.എസ്, മടപ്പള്ളി) രണ്ടാം സ്ഥാനവും വിനായക്.കെ-‘മഷി'( സേവാമന്ദിര്‍ പോസ്റ്റ് ബേസിക് എച്ച്.എസ്.എസ്, രാമനാട്ടുകര) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളേജ് വിഭാഗത്തില്‍ ഷഹാന ജാസ്മിന്‍.എം-‘രക്തസാക്ഷി’ (എസ്.എന്‍.ജി കോളേജ്, ചേളന്നൂര്‍) ഒന്നാം സ്ഥാനവും അഖിനരാജ് പി.പി- ‘അകലെ’ (എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജ്, കൊയിലാണ്ടി) രണ്ടാം സ്ഥാനവും ആദര്‍ശ്.ഇ- ‘പെണ്ണപ്പന്‍’ (ഗവ.കോളേജ് ഓഫ് ടീച്ചര്‍ എജ്യക്കേഷന്‍, കോഴിക്കോട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്ത കവി ചന്ദ്രശേഖരന്‍ തിക്കോടി, സോമന്‍ കടലൂര്‍, റഷീദ ഇസ്ഹാഖ് ജീവ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. 22ന് വൈകുന്നേരം ആറ് മണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍വച്ച് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.