തലശ്ശേരി: ചരിത്രപ്രസിദ്ധവും പുരാതനവുമായ പള്ളൂര്‍ ചിരുകണ്ടോത്ത് തറവാട് കുടുംബസംഗമം തറവാട് ഭവനത്തില്‍ വച്ച് വിപുലമായ പരുപാടികളോടെ സംഘടിപ്പിച്ചു. അഞ്ചു താവഴികളില്‍ നിന്നായി സ്വദേശത്തും വിദേശത്തുമുള്ള നാനൂറോളം കുടുംബാംഗംങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. തറവാട് കാരണവരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളേയും പുതുച്ചേരി സര്‍ക്കാരിന്റെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നേടിയഇ.കെ. രാധാകൃഷ്ണനെ(എസ്. ഐ ഓഫ് പോലിസ്) യും ആദരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുടുംബാംഗങ്ങളായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
ക്ഷേത്രം കാര്യങ്ങളും മറ്റു ദൈന്യംദിന കാര്യങ്ങളും വിശദീകരിച്ചതോടൊപ്പം ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും മാതൃസമാധിയുടെ രൂപീകരണവും നടക്കുകയുണ്ടായി. കുടുംബാംഗങ്ങളുടെ സര്‍ഗ്ഗാത്മക വാസനകള്‍ പ്രകടിപ്പിക്കാനുള്ള വേദി കൂടിയായി കുടുംബ സംഗമം.