തായ്‌ലാന്റില്‍ നടന്ന ഏഷ്യന്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയവരെ ആദരിച്ചു; ബാഡ്മിന്റണ്‍ സ്ഥിരം പരിശീലന ക്യാമ്പ് തുടങ്ങി

തായ്‌ലാന്റില്‍ നടന്ന ഏഷ്യന്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയവരെ ആദരിച്ചു; ബാഡ്മിന്റണ്‍ സ്ഥിരം പരിശീലന ക്യാമ്പ് തുടങ്ങി

കോഴിക്കോട്: ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ നേതൃത്ത്വത്തില്‍ തായ്‌ലാന്റില്‍ നടന്ന ഏഷ്യന്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ആഥിഷ് ശ്രീനിവാസന്‍ , ബിജോണ്‍ ജയ്‌സണ്‍ എന്നിവരെ ആദരിച്ചു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ദേവഗിരി കോളേജുമായി സഹകരിച്ച് തുടങ്ങിയ ബാഡ്മിന്റണ്‍ സ്ഥിരം പരിശീലന ക്യാമ്പ് ജില്ല ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജീവ് സാബു ഉദ്ഘാടനം ചെയ്തു.

കേരള ബാഡ്മിന്റണ്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എ.വത്സലന്‍ , സീനിയര്‍ വൈസ് പ്രസിഡന്റ് മന്നാറക്കല്‍ വാസുദേവന്‍, കോച്ചുമാരായ എ.നാസര്‍ , ടി.അഭിലാഷ് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ജില്ല സെക്രട്ടറി ഇ.ആര്‍ വൈശാഖ് സ്വാഗതവും ട്രഷറര്‍ കെ.ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു. എട്ടിനും 21 നും വയസിനുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് ക്യാമ്പില്‍ പ്രവേശനം. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ – 9995189309, 8075306781 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *