ഫാറൂഖ് കോളേജ് നൈറ്റ് മാര്‍ക്കറ്റ് -2023 മെഗാ ഇവന്റ്; പ്രചരണ ക്യാമ്പയിന്‍ തുടങ്ങി

ഫാറൂഖ് കോളേജ് നൈറ്റ് മാര്‍ക്കറ്റ് -2023 മെഗാ ഇവന്റ്; പ്രചരണ ക്യാമ്പയിന്‍ തുടങ്ങി

കോഴിക്കോട്: ഫാറൂഖ് കോളജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ‘ഫറൂഖാബാദ് 90’ന്റെ നേതൃത്വത്തില്‍ നടക്കുന്ന നൈറ്റ് മാര്‍ക്കറ്റ് മെഗാ ഇവന്റിന്റെ ഭാഗമായി നടക്കുന്ന പാടാം നമുക്ക് പാടാം പ്രോഗ്രാമിന്റെ പ്രചരണ ക്യാമ്പയിന്‍ ഫാറൂഖ് കോളേജ് ക്യാമ്പസില്‍ സംഘടിപ്പിച്ചു. ഫാറൂഖ് കോേളജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എം നസീര്‍ ഉദ്ഘാടനം ചെയ്തു. ‘ഫറുഖാബാദ് 90’ ചെയര്‍മാന്‍ കെ.പി അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍ സെക്രട്ടറി യൂസഫ് അലി, പ്രോഗ്രാം കണ്‍വീനര്‍ കെ.വി അയൂബ്, ട്രഷറര്‍ വി.അഫ്‌സല്‍, ഡോ. അനീസ് അലി, കെ.റഷീദ് ബാബു , കെ.അഹമ്മദ് സലീം, എം.വി റഹീം, സി.പി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. 2023 ജനുവരി 17, 18 തിയ്യതികളില്‍ ഫറോക്ക് കെ.ഹില്‍സില്‍ വൈകീട്ട് നാല് മുതല്‍ രാത്രി 12 വരെയാണ് മെഗാ ഇവന്റ് നൈറ്റ് മാര്‍ക്കറ്റ്. ഇതോടനുബന്ധിച്ച് ട്രെയിഡ് ഫെയര്‍ , കലാ സാംസ്‌കാരിക വിരുന്ന്, ഫുഡ് ഫെസ്റ്റ്, ആദരിക്കല്‍ എന്നിവ നടക്കും. നേരത്തെ പഠിച്ചവരും നിലവില്‍ വിദ്യാര്‍ത്ഥികളായവരും പങ്കെടുക്കുന്ന പാടാം നമുക്കു പാടാം ഗാന വിരുന്ന് 17 നും ഗായകന്‍ അനൂപ് ശങ്കര്‍ ഷോ 18നും നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *