പ്രഥമ അമ്യത് വേണി സി ജി ഡി എ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു


ഇന്ത്യയിലാദ്യമായാണ് ബയോ ടെക്‌നോളജി പ്രകാരം മുടി സംരക്ഷിക്കുന്നതിനായി ബയോ എഞ്ചിനിയറിംഗ് ചെയ്ത ഉൽപ്പന്നം നിർമ്മിക്കപ്പെടുന്നതെന്നും മുടിയുടെ ബയോ സൈക്കിൾ അനുസരിച്ച് എല്ലാ ഘടകങ്ങളെയും മുടി വളർച്ചയ്ക്ക് ഉത്തേജിപ്പിക്കുന്നതിനായി നിരവധി ഔഷധ സസ്യങ്ങളിൽ നിന്നുള്ള വിറ്റാമിനുകൾ, മിനറൽസ്, പ്രോട്ടീനുകൾ, എൻസൈമുകൾ, ഫൈറ്റോ ഹോർമോണുകൾ എന്നിവയെല്ലാം സഹ്യാദ്രി പ്രോസസ്സിലൂടെ സംയോജിപ്പിച്ചാണ് അമൃത് വേണി ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് സമർപ്പിക്കുന്നത്.
ഡോക്ടർ തോമസ് മാത്യുവിന് ലഭിച്ച ക്യാഷ് അവാർഡ് അർഹനായ വൃക്ക രോഗിക്ക് നൽകുമെന്നും ഡോക്ടർ മിലി മോനിക്ക് ലഭിച്ച അവാർഡ് തുക ചിൽഡ്രൻസ് ഹോമിന് നൽകുമെന്നും ഇരുവരും ചടങ്ങിൽ അറിയിച്ചു. സഹ്യാദ്രി ബയോ ലാബ്‌സിന്റെ അമൃത് വേണി ഉൽപ്പന്നങ്ങളുടെ സവിശേഷതയും, ഔഷധ മൂല്യങ്ങളെ കുറിച്ചും ചെയർമാൻ എം പി രാമചന്ദ്രൻ അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു. അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ ബിഡിഎസ് പാസായ ഡോക്ടർ ഗീതു ബിജുവിനും, ഡിസ്ട്രിക്ട് കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയ അലീന ബിനുവിനും ചടങ്ങിൽ ഗവർണർ ഉപഹാരം നൽകി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി ജെ ജോഷ്വാ, സഹ്യാദ്രി ലാബ്‌സ് ഡയറക്ടർ ജിതിൻ ദിവാകരൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി സിസി മനോജ് എന്നിവർ പ്രസംഗിച്ചു. ഷെവലിയർ സി ഇ ചാക്കുണ്ണി സ്വാഗതവും, ഫാർമ ചാനൽ റിജണൽ ഹെഡ് എ പി ചന്ദ്രകാന്ത് നന്ദിയും പറഞ്ഞു.
