ഭൂമി തരംമാറ്റലിലെ കാലതാമസം ഒഴിവാക്കണം

കോഴിക്കോട്: പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഭൂമാഫിയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും, പാർപ്പിടങ്ങൾക്കുവേണ്ടി ഭൂമിയെ ചൂഷണം ചെയ്യാതെ നിർമ്മാണ മേഖലയിലെ ആധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്ന് കേരള റിയൽ എസ്‌റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ടി.പി.രാജൻ പറഞ്ഞു. സംഘടനയിലെ മുവായിരത്തോളം അംഗങ്ങൾ സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കും. മയക്കുമരുന്നിനെതിരായ ക്യാമ്പയിൻ ശക്തമാക്കും. ഭൂമി തരം മാറ്റുന്നതിലെ കാലതാമസം ഒഴിവാക്കുക, സംസ്ഥാനത്തെ രജിസ്റ്റർ ഓഫീസുകളിൽ ശൗച്യാലയങ്ങൾ നിർമ്മിക്കുക, റിയൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് ക്ഷേമനിധിയും, പെൻഷനും, അംഗീകാരവും നൽകണമെന്നാവശ്യപ്പെട്ട’് സർക്കാരിന് നിവേദനം നൽകും. തിരുവനന്തപുരത്ത് സംഘടനയുടെ ആസ്ഥാനം ഉടൻ ആരംഭിക്കും. 14 ജില്ലകളിലും ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. തണ്ണീർത്തടങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനം പ്രോത്സാഹിപ്പിക്കണമെന്നും ടി.പി.രാജൻ ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *