എറണാകുളം ജില്ലാ ക്ഷീരസംഗമം; മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

എറണാകുളം ജില്ലാ ക്ഷീരസംഗമം; മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

കൊച്ചി: ക്ഷീര സഹകരണ സംഘങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മില്‍മ, കേരള ഫീഡ്‌സ്, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചു എറണാകുളം ജില്ലാ ക്ഷീരസംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 17,18,19 തീയതികളില്‍ പെരുമ്പാവൂര്‍ ഇ.എം.എസ് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സംഗമത്തിന് പുല്ലുവഴി ക്ഷീരോല്‍പാദക സഹകരണ സംഘം ആതിഥ്യം നല്‍കും. ചടങ്ങില്‍ ക്ഷീരസംഘങ്ങള്‍ക്കുള്ള ധനസഹായ വിതരണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളില്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ മൃഗസംരക്ഷണ മേഖലയോടാനുബന്ധിച്ചുള്ള സെമിനാറുകളും പ്രദര്‍ശങ്ങളും നടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *