ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന്; ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന്; ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും. ഡിസംബര്‍ 14ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന വിരുന്നിലേക്കാണ് ഗവര്‍ണറുടെ ക്ഷണം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും നിരസിക്കുകയായിരുന്നു. പതിനാലിന് വൈകീട്ട് അഞ്ച് മണിക്ക് രാജ്ഭവനിലാണ് വിരുന്ന്. നാളെ വൈകീട്ട് ഡല്‍ഹിക്ക് പോകുമെന്നും പങ്കെടുക്കാന്‍ കഴിയില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ വിവിധ വിഷയങ്ങളിലെ പോര് തുടരുന്നതിനിടെയാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിച്ചത്. കഴിഞ്ഞതവണ മതമേലധ്യക്ഷന്‍മാര്‍ക്ക് മാത്രമാണ് വിരുന്നിന് ക്ഷണമുണ്ടായിരുന്നത്. ഗവര്‍ണറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്ല് നിയമസഭ പരിഗണിക്കുകയാണ്. ബില്ല് പാസാകുന്നതിന്റെ തൊട്ടടുത്ത ദിവസമാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ഗവര്‍ണര്‍ ക്രിസ്മസ് വിരുന്നിന് ക്ഷണിച്ചിട്ടുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *