പി.ആര്‍ ചിത്രോത്സവ് 26ന്

പി.ആര്‍ ചിത്രോത്സവ് 26ന്

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനും സോഷ്യലിസ്റ്റ് നേതാവും മന്ത്രിയും കാലാസാംസ്‌കാരിക രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വവുമായിരുന്ന പി.ആര്‍ കുറുപ്പിന്റെ 22ാം ചരമവാര്‍ഷിക ദിനാചരണം 18 മുതല്‍ 2023 ജനുവരി 17 വരെ വിവിധ പരിപാടികളോടെ നടക്കും. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തി വരാറുള്ള അഖില കേരള ചിത്രരചനാ മത്സരം 26ന് തിങ്കള്‍ ഒമ്പത് മണിക്ക് പാനൂര്‍ പി.ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നഴ്‌സറി, എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് സ്വര്‍ണമെഡലും ഓരോ വിഭാഗത്തിലും 10 മികച്ച ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും മികച്ച ചിത്രകാരന് കാര്‍ത്തികേയന്‍ പുരസ്‌കാരവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086180303, 0490 2316545 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *