സി.മോഹനന്‍ മാസ്റ്റര്‍ നിര്യാതനായി

സി.മോഹനന്‍ മാസ്റ്റര്‍ നിര്യാതനായി

മാഹി: ചെമ്പ്ര അനുഗ്രഹയില്‍ സി.മോഹനന്‍ മാസ്റ്റര്‍ (69) നിര്യാതനായി. ( റിട്ട. പ്രിന്‍സിപ്പാള്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ അഴിക്കോട്), കെ.എസ്.എസ്.പി.എ മുന്‍ ജില്ലാ സിക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ജി.എസ്.ടി.യു മുന്‍ ജില്ലാ പ്രസിഡന്റ്, സര്‍ദാര്‍ ചന്ദ്രോത്ത് എജ്യുക്കേഷന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ കണ്‍വീനര്‍ , മാഹി സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ചെമ്പ്ര വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ജയ്ഹിന്ദ് ഫൗണ്ടേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാടാച്ചിറ കോട്ടൂരിലെ പരേതനായ നാരയണന്‍ നമ്പ്യാരുടെയും, അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ പ്രീത.പി (റിട്ട. മാനേജര്‍, എസ്.പി ഓഫിസ് കണ്ണൂര്‍). മക്കള്‍: നിധിന്‍ മോഹനന്‍, (എന്‍ജിനീയര്‍, ഖത്തര്‍), ഡോ. നമിത മോഹന്‍ (മുബൈ), മരുമകള്‍: ആര്യ (ഖത്തര്‍), സഹോദരങ്ങള്‍: സി. സരസ്വതി (കാടാച്ചിറ), ഡോ.സി.ഗംഗാധരന്‍, തങ്കമണി.സി, മധുസൂദനന്‍ (ഹൈദരാബാദ്) സംസ്‌ക്കാരം നാളെ രാവിലെ (9/12/2022) 10 മണിക്ക് പാറാലിലെ വീടിന് സമീപം.

 

Share

Leave a Reply

Your email address will not be published. Required fields are marked *