മുഖ്യമന്ത്രിക്ക് എതിരേ അപകീര്‍ത്തികരമായ വീഡിയോ; ക്രൈം നന്ദകുമാര്‍ വീണ്ടും അറസ്റ്റില്‍

മുഖ്യമന്ത്രിക്ക് എതിരേ അപകീര്‍ത്തികരമായ വീഡിയോ; ക്രൈം നന്ദകുമാര്‍ വീണ്ടും അറസ്റ്റില്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തു. എളമക്കര സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ക്രൈം നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ചാനല്‍ വഴിയായിരുന്നു മുഖ്യമന്ത്രിക്കെതിരേ വീഡിയോ പുറത്തുവിട്ടത്. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തിട്ടുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *