കെ.അജിത്കുമാര്‍ മാസ്റ്റര്‍ വിരമിച്ചു

കെ.അജിത്കുമാര്‍ മാസ്റ്റര്‍ വിരമിച്ചു

മാഹി: ജവഹര്‍ലാല്‍ നെഹ്‌റു ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ ബോട്ടണി ലക്ചററും, ഇപ്പോള്‍ പുതുച്ചേരി തന്തെപെരിയാര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ കെ. അജിത് കുമാര്‍ 34 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിച്ചു. മാഹി ഗവ. ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ മുന്‍ പ്രസിഡന്റ് , മാഹി കൗണ്‍സില്‍ ഓഫ് സര്‍വീസ് ഓര്‍ഗനൈസേഷന്‍, കണ്ണൂര്‍ ജില്ലാ ബോട്ടണി ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ നിലവിലെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഈ വര്‍ഷത്തെ പുതുച്ചേരി സര്‍ക്കാരിന്റെ മാഹി മേഖലയിലെ മികച്ച അധ്യാപകനുള്ള അവാര്‍ഡിനര്‍ഹനായത് ഇദ്ദേഹമാണ്. മികച്ച സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് 1991 ലും 2011 ലും രാഷ്ട്രപതിയുടെ വെള്ളി മെഡലിന് ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *