തലശ്ശേരി: ഒ.ബി.സി സ്കോളര്‍ഷിപ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എം.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ് പി.വി അഹമ്മദ് സാജു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി തസ്ലീം ചേറ്റംകുന്ന്, മണ്ഡലം പ്രസിഡന്റ് റഷീദ് തലായി, സെക്രട്ടറി തഫ്ലിം മണിയാട്, സാദിഖ് മാട്ട്രാബം, എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ ഷഹബാസ് കായ്യത്ത് , തലശ്ശേരി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാഹിദ്, ജനറല്‍ സെക്രട്ടറി സഫ്വാന് മേക്കുന്ന്, ട്രഷറര്‍ മാസിന് എന്നിവര്‍ സംസാരിച്ചു. ദര്‍വേഷ്, ഫസ്ലിന് , ശിഹാബ്, സഹല്‍ , നസാല്‍, ഷഹ്സീം, അബ്ഹര്‍ അര്‍ഫാസ്, മിര്നാന് എന്നിവര്‍ പങ്കെടുത്തു.