ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ചു

കോട്ടക്കല്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തി മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ചു. മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം വാരിയര്‍, സി.ഇ.ഒ ഡോ.ജി.സി ഗോപാലപിള്ള, ട്രസ്റ്റി ആന്‍ഡ് അഡീഷണല്‍ ചീഫ് ഫിസിഷ്യന്‍ ഡോ.കെ.മുരളീധരന്‍, ഡെ. ചീഫ് ഫിസിഷ്യന്‍ ഡോ.കെ.വി രാജഗോപാലന്‍, ഹെഡ് മെറ്റീരിയല്‍സ് ഷൈലജാ മാധവന്‍കുട്ടി, സീനിയര്‍ മാനേജര്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രീതാ വാരിയര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. പ്രതിഭാ പാട്ടീലുമായും ഭര്‍ത്താവ് ആര്‍. ഷെഖാവത്ത്, മകന്‍ രാജേന്ദ്ര സിങ് ഷെഖാവത്തുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തുകയും പ്രതിഭാ പാട്ടീലിന് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ചികിത്സാര്‍ഥമാണ് പ്രതിഭാ പാട്ടീല്‍ കോട്ടക്കലിലെത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *