നാദാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവം നാളെ സമാപിക്കും

നാദാപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവം നാളെ സമാപിക്കും

നാദാപുരം: പഞ്ചായത്തില്‍ വിവിധ ദിവസങ്ങളിലായി നടന്നുവരുന്ന കേരളോത്സവ പരിപാടി നാളെ സമാപിക്കും. കായിക ഗെയിംസ് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ രണ്ടാം വാര്‍ഡും ഗെയിംസില്‍ 22ാം വാര്‍ഡും ഓവറോള്‍ ചാമ്പ്യന്മാരായി. കലാ മത്സരങ്ങള്‍ നാളെ രാവിലെ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നതാണ്. ഇന്ന് നടന്ന ക്വിസ് മത്സരത്തില്‍ വാര്‍ഡ് 13 മെഹന്തി മത്സരത്തിലും വാര്‍ഡ് 19 കാര്‍ട്ടൂണ്‍ മത്സരത്തിലും വാര്‍ഡ് 10 ചിത്രരചനാ മത്സരത്തിലും വാര്‍ഡ് അഞ്ച് ഫ്‌ളവര്‍ഷോ മത്സരത്തില്‍ വാര്‍ഡ് എട്ട് ക്ലേമോഡല്‍ മത്സരത്തിലും വിജയികളായി. നാളെ വിവിധ കലാ മത്സരങ്ങള്‍ രണ്ടു വേദികളിലായി നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *