ശ്രീനാരായണ സഹോദര ധര്‍മ്മവേദി ജില്ലാകണ്‍വെന്‍ഷനും ശിവഗിരി തീര്‍ത്ഥാടന നവതിയാഘോഷവും നാളെ

ശ്രീനാരായണ സഹോദര ധര്‍മ്മവേദി ജില്ലാകണ്‍വെന്‍ഷനും ശിവഗിരി തീര്‍ത്ഥാടന നവതിയാഘോഷവും നാളെ

കോഴിക്കോട്: ശ്രീനാരായണ സഹോദര ധര്‍മ്മവേദി ജില്ലാകണ്‍വെന്‍ഷനും ശിവഗിരി തീര്‍ത്ഥാടന നവതിയാഘോഷവും നാളെ (ഞായര്‍) രാവിലെ 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാപ്രസിഡന്റ് കൃഷ്ണന്‍കക്കട്ടില്‍ സംസ്ഥാന സെക്രട്ടറി കെ.എന്‍ ചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്യും.  സംസ്ഥാന ജനറല്‍ സെക്രട്ടറി സൗത്ത് ഇന്ത്യന്‍ ആര്‍.വിനോദ് അധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമത്തിലെ സ്വാമിജി ബ്രഹ്‌മശ്രീ നാരായണഋഷി അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. ആര്‍. അജന്തകുമാര്‍ നവതി സന്ദേശം നല്‍കും. സംസ്ഥാന വൈസ് ചെയര്‍മാന്‍ വി.പി ദാസന്‍, സംസ്ഥാന സെക്രട്ടറിമാരായ രവീന്ദ്രന്‍ പൊയിലൂര്‍, എലമ്പടത്ത് രാധാകൃഷ്ണന്‍, ബിജു പുതുവല്‍, കെ.എന്‍ ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എസ് വിശ്വംഭരന്‍, സി.എം ജീവന്‍, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി അനൂപ് പണിക്കാശ്ശേരി ആശംസകള്‍ നേരും.

ജില്ലാ സെക്രട്ടറി രാഗേഷ് മുടപ്പിലാവില്‍ സ്വാഗതവും ട്രഷറര്‍ എം.കെ ബൈജു നന്ദിയും പറയും. ശ്രീനാരായണ ഗുരുവിന്റെ അഷ്ടലക്ഷ്യങ്ങള്‍പ്രാവര്‍ത്തികമാക്കി ദുര്‍ബലരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഗ്‌വിന്‍ (GVIN) ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, ശ്രീനാരായണ ബാങ്ക്, മൈക്രോ ഫൈനാന്‍സ്, ഓണ്‍ലൈന്‍ ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ് എന്നീ സംരംഭങ്ങള്‍ ആരംഭിക്കും. പിന്നോക്ക ദളിത് വിഭാഗങ്ങളെ സാമ്പത്തിക സംവരണം പ്രതികൂലമായി ബാധിക്കുന്നത് സംബന്ധിച്ചും എസ്.എന്‍.ഡി.പി യോഗം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന അപചയങ്ങള്‍ സംബന്ധിച്ചും കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്യുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ ട്രഷറര്‍ എം.കെ ബൈജു, രാഗേഷ് മുടപ്പിലാവില്‍, സി.എം ജീവന്‍, പി.എസ് വിശ്വംഭരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *