കൊല്ലം ജില്ലാ പ്രവാസി സമാജ് കുവൈറ്റ് അബ്ബാസിയ പുനഃസംഘടിപ്പിച്ചു

കൊല്ലം ജില്ലാ പ്രവാസി സമാജ് കുവൈറ്റ് അബ്ബാസിയ പുനഃസംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി അബ്ബാസിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു. പ്രസിഡന്റ് സലിംരാജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര ഉദ്ഘാടനം ചെയ്തു. സൗഹൃദങ്ങള്‍ സോഷ്യല്‍ മീഡിയയിലേക്കു മാത്രം ചുരുങ്ങുകയും സഹ പ്രവര്‍ത്തകരോടു പോലും നേരിട്ടുള്ള സംവേദനങ്ങള്‍ കുറയുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കൂട്ടായ്മയ്ക്ക് പ്രസക്തിയേറെയാണെന്നു ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ പിറന്ന നാടിന്റെ പേരിലുള്ള ഈ കൂട്ടായ്മയില്‍ എല്ലാവരും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ധ്യക്ഷന്‍ എടുത്തു പറഞ്ഞു. ഒരു ആവശ്യം ഉണ്ടാകുമ്പോള്‍ മാത്രം സംഘടനകളെ സമീപിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും ജനറല്‍ സെക്രട്ടറി നിര്‍ദേശിച്ചു.
ട്രഷറര്‍ തമ്പി ലൂക്കോസ്, സെക്രട്ടറിമാരായ വര്‍ഗീസ് വൈദ്യന്‍, റെജി മത്തായി എന്നിവരും സംസാരിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികളായി ഷാജി സാമുവല്‍ (കണ്‍വീനര്‍) ജോയ് തോമസ്, രതീഷ് രാജന്‍ (ജോ: കണ്‍വീനേഴ്‌സ്) ബിനോയ് ബാബു, വിജി കുമാര്‍, റിനു ജോയ്, ജയകുമാരി, പ്രിന്‍സ് ഡാനിയേല്‍, ലിവിന്‍ വര്‍ഗ്ഗീസ്, ജയകുമാര്‍ ആര്‍, അനില്‍കുമാര്‍, നോബിള്‍ ജെ, സുരേഷ് കുമാര്‍, റിനില്‍ രാജൂ പ്രീത വി , എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. ജോയ് തോമസ് സ്വാഗതവും ഷാജി സാമുവല്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *