പി നന്ദകുമാർ മലബാർ ദേവസ്വം  ബോർഡ് കമ്മീഷണറായി ചുമതലയേറ്റു

പി നന്ദകുമാർ മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി ചുമതലയേറ്റു

കോഴിക്കോട്:മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി പി നന്ദകുമാർ ചുമതലയേറ്റു. സെക്രട്ടേറിയറ്റിൽ പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ്. കണ്ണൂർ ജില്ലയിൽ കണ്ണാടിപ്പറമ്പ് സ്വദേശീയാണ്. കോഴിക്കോട് റീജിണൽ പെർഫോർമൻസ് ഓഡിറ്റ് ഓഫീസർ തസ്തികയിൽ നിന്നാണ് ഡെപ്യൂട്ടേഷനിൽ കമ്മീഷണറായി നിയമിക്കപ്പെട്ടത്. കണ്ണൂർ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, ബീഡി ചുരുട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് റീജ്യണൽ എക്‌സിക്യൂട്ടിവ് ഓഫീസർ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *