ആര്‍.എസ്.എസ് നാടിനെ വിഴുങ്ങാന്‍ സമ്മതിക്കില്ല: ബിനോയ് വിശ്വം എം.പി

ആര്‍.എസ്.എസ് നാടിനെ വിഴുങ്ങാന്‍ സമ്മതിക്കില്ല: ബിനോയ് വിശ്വം എം.പി

കോഴിക്കോട്: രാജ്യത്ത് വര്‍ഗീയത പ്രചരിപ്പിച്ച്‌ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആര്‍.എസ്.എസിനെ നാടിനെ വിഴുങ്ങാന്‍ സമ്മതിക്കില്ലെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസാകണം. സംഘപരിവാര്‍ ആദ്യം ലക്ഷ്യമിട്ടത് നെഹ്രുവിനെയാണ്. അദ്ദേഹത്തെ താറടിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്തു. കോണ്‍ഗ്രസില്‍ ആരും അറിഞ്ഞ ഭാവം കാണിച്ചില്ല. നെഹ്‌റുവിനെതിരേ വ്യാജപ്രചരണം നടത്തിയപ്പോള്‍ മാതൃഭൂമി ദിനപത്രത്തില്‍ ചോദ്യം ചെയ്ത് കത്തെഴുതിയത് താനായിരുന്നു. സുബ്രമണ്യന്‍ സ്വാമി ഭരണഘടനക്കെതിരേ കോടതിയില്‍ പോയപ്പോഴും ഒരു കോണ്‍ഗ്രസുകാരനും എതിര്‍ത്തില്ല. ഞാനൊരു ഇന്ത്യക്കാരനായതിനാല്‍ സുപ്രീംകോടതിയില്‍ എതിര്‍ ഹരജി കൊടുത്തു. യഥാര്‍ഥ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അധഃപതിക്കും. അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശ മൂല്യങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നദ്ദേഹം പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമിതി പ്രസിഡന്റ് എന്‍.പി ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *