ഒഞ്ചിയം:ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ മടപ്പള്ളി വെള്ളികുളങ്ങര ക്രാഷ് റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. രണ്ട് കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. മടപ്പള്ളി നാദാപുരം റോഡ് മേഖലയിലുള്ളവർക്ക് നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്.
കെ.കെ രമ എം.എൽ.എ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ അധ്യക്ഷത വഹിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ സുധീർ മഠത്തിൽ, ശശികല ദിനേശൻ, നുസൈബ മൊട്ടേമ്മൽ, യു.എം സുരേന്ദ്രൻ, ജൗഹർ വെള്ളികുളങ്ങര മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു.