നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മാഹി: മാഹി പന്തക്കല്‍ മാക്കുനി ഉക്കണ്ടന്‍ ബാറിന് സമീപത്തെ ഫാം ചിക്കന്‍ സ്റ്റാളിന് മുന്നില്‍ വച്ച് വില്‍പനയ്ക്കായി സൂക്ഷിച്ച ഹാന്‍സ് പായ്ക്കറ്റുകളുമായി പന്തക്കല്‍ മൂലക്കടവ് മാക്കുനി സ്വദേശി സരോജിനി നിവാസില്‍ സുകേഷിനെ (40) മാഹി സി.ഐ ശേഖര്‍ പിടികൂടി. മാക്കുനി കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളടക്കം നിരോധിത ലഹരിയുല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മാഹി പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് നിര്‍ദേശിച്ച പ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ശേഖര്‍ നേരിട്ട് പരിശോധന നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയില്‍ നിന്നും 4455 രൂപയും കണ്ടെടുത്തു. പോലിസുകാരായ വിജയകുമാര്‍, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *