വടകര ബ്ലോക്ക്തല ഹരിത കർമ്മസേന സംഗമം നടത്തി

വടകര ബ്ലോക്ക്തല ഹരിത കർമ്മസേന സംഗമം നടത്തി

വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങളുടെ സംഗമം നടത്തി. പ്രശസ്ത ചലച്ചിത്ര താരം അനൂപ് ചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.പി.ഗിരിജ അധ്യക്ഷത വഹിച്ചു.
മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച പഞ്ചായത്തുകളെ ചടങ്ങിൽ ആദരിച്ചു. ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തന അവതരണം, സംശയ നിവാരണം, ഗ്രൂപ്പ് ചർച്ച, വിവിധ കലാപരിപാടികൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ഹരിതകർമ്മസേനയെ സംബന്ധിച്ച് നടത്തിയ പ്രശ്‌നോത്തരിയിൽ ഏറാമല ഗ്രാമപഞ്ചായത്തിലെ സുജാത ഒന്നാം സ്ഥാനവും, ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ ലീല രണ്ടാം സ്ഥാനവും നേടി.

പരിപാടിയിൽ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സുനിൽ കുമാർ കെ.എം മുഖ്യപ്രഭാഷണം നടത്തി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ആയിഷ ഉമ്മർ, ഷക്കീല ഈങ്ങോളി, പി ശ്രീജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പി, ജോയിന്റ് ബി ഡി ഒ ഹരികുമാർ ജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പുരുഷോത്തമൻ പി കെ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സുനീഷ് ടി എന്നിവർ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *