സംഗീത മഴയുമായി ഗായകര്‍; സംഗീത സാഗര സംഗമം ശനിയാഴ്ച പുതിയറ എസ്.കെ പൊറ്റക്കാട്ട് ഹാളില്‍

സംഗീത മഴയുമായി ഗായകര്‍; സംഗീത സാഗര സംഗമം ശനിയാഴ്ച പുതിയറ എസ്.കെ പൊറ്റക്കാട്ട് ഹാളില്‍

കോഴിക്കോട്: നഗരത്തിലെ സംഗീതാസ്വാദകരുടെയും ഗായകരുടെയും കൂട്ടായ്മ സംഗീത സാഗരം ഒരുക്കുന്ന സംഗീത വിരുന്ന് – സംഗീത സാഗര സംഗമം ശനിയാഴ്ച (19-11-2022 ) പുതിയറ എസ്.കെ പൊറ്റക്കാട്ട് ഹാളില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങ് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. മെഹ്‌റൂഫ് മണലൊടി, കെ.വി സക്കീര്‍ ഹുസൈന്‍, ജലീല്‍ എടത്തില്‍, സുലൈമാന്‍ കാരാടന്‍, മുജീബ് ഗസല്‍, മുര്‍ഷിദ് അഹമ്മദ്, ഹാരിസ് ബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 2014ല്‍ യുവ സംരംഭകനും സംഘാടകനുമായ മുര്‍ഷിദ് അഹമ്മദിന്റെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. ഗായകരായ സതീഷ് ബാബു, സിബല്ല സദാനന്ദന്‍, റഹ്‌മത്ത്, കീര്‍ത്തന സുരേഷ്, സൗരവ് കിഷന്‍, അഷ്ഖര്‍ തുടങ്ങിയ ഗായകര്‍ കൂട്ടായ്മയുടെ ഭാഗമായി. നൗഷാദ് അരീക്കോട്, ഫാത്തിമ രഹ്ന, കാസിം ബാവ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കും. വൈകുന്നേരം മൂന്ന് മുതല്‍ രാത്രി 10 മണി വരെ വിവിധ കലാവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഗായകന്‍ അജിത്ത് കുമാറിന്റെ ഓര്‍ക്കസ്ട്ര സംഘത്തില്‍ നിരവധി ഗായകര്‍ അണിനിരക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *